9 അഴിമതി കേസുകൾ കൂടി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും; കുവൈത്ത് വിദ്യാഭ്യാസ മന്ത്രി

court

കുവൈത്ത് സിറ്റി: രാജ്യത്തെ ഒൻപത് അഴിമതി കേസുകൾ കൂടി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി. വ്യക്തിപരമായ നേട്ടത്തിനായി അധികാര ദുർവിനിയോഗം, പൊതു ഫണ്ട് നിയമവിരുദ്ധമായി പിടിച്ചെടുക്കൽ, ഭരണപരമായ അധികാരത്തിന്റെ ദുരുപയോഗം, തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ ലംഘനങ്ങളാണ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുക.

കേസുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മന്ത്രാലയം ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഗുരുതരമായ സാമ്പത്തിക-ഭരണപരമായ ലംഘനങ്ങൾ കണ്ടെത്തുന്നതിൽ ഇൻസ്പെക്ഷൻ ആൻഡ് ഓഡിറ്റ് ഓഫിസ് സജീവ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണ്. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത് വഴി വിദ്യാഭ്യാസ മേഖലയിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!