കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തം. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഒരാൾ മരിച്ചു. നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെയാണ് തീപിടുത്തമുണ്ടായത്.
പരിക്കേറ്റ നാലു പേരിൽ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് കെഎൻപിസി വ്യക്തമാക്കി. അതേസമയം, തീപിടിത്തം ഉൽപാദനത്തെയും പ്രവർത്തനങ്ങളെയും ബാധിച്ചോ എന്ന കാര്യം വ്യക്തമല്ല.