കുവൈത്ത് സിറ്റി: കുവൈത്തിൽ ആഡംബര വാച്ച് മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. കുവൈത്ത് പൗരന്റെ വാച്ച് മോഷ്ടിച്ച് കുറഞ്ഞ വിലയ്ക്ക് വിറ്റ സ്ത്രീയാണ് പിടിയിലായത്.
30 കാരിയായ സ്ത്രീയാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. ഹവല്ലി ഡിറ്റക്ടീവുകൾ ആണ് സ്ത്രീയെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. 7200 കുവൈത്ത് ദിനാർ വിലമതിക്കുന്ന റോളക്സ് വാച്ച് ആണ് മോഷണം പോയത്. തുടർന്ന് കുവൈത്ത് പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.