കുവൈത്ത് സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു കുവൈത്ത്. മേഖലയിലെ സമാധാനവും സുരക്ഷയും നില നിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും സംയമനം പാലിക്കുവാൻ കുവൈത്ത് വിദേശ കാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ, സമാധാനപരവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ സംഭാഷണം നടത്തി പരിഹരിക്കണമെന്നും കുവൈത്തിന്റെ സൗഹൃദ രാഷ്ട്രങ്ങളായ ഇന്ത്യയോടും പാകിസ്ഥാനോടും അഭ്യർത്ഥിക്കുന്നതായി കുവൈത്ത് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.