കുവൈത്തിൽ നേപ്പാളികളെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

IMG-20250509-WA0018

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താൻ പ്രദേശത്ത് രണ്ട് നേപ്പാളികളെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് പേരുടെയും മരണ കാരണം വിഷമദ്യമാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

രണ്ട് മൃതദേഹങ്ങളിലും ബാഹ്യമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇരുവരും തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന മദ്യം കഴിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ ഇവർക്ക് മദ്യം നൽകിയവരെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷിതമല്ലാത്ത രീതിയിൽ തയ്യാറാക്കിയ മദ്യം കഴിക്കുന്നത് മദ്യവിഷബാധ ഉണ്ടാകുന്നു. ശ്വസനം, ഹൃദയമിടിപ്പ്, ശരീര താപനില എന്നീ പ്രവർത്തനങ്ങളെ ഇവ ഗുരുതരമായി ബാധിക്കുകയും ചില അവസരങ്ങളിൽ ഇത് കോമയിലേക്കും മരണത്തിലേക്കും നയിച്ചേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഖൈത്താനിലെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നേപ്പാൾ സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ കാവൽക്കാരൻ വിവരം അറിയിച്ചതിനെ തുടർന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഫോറൻസിക് പരിശോധനക്ക് അയച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!