കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തം. അൽ റഖി പ്രദേശത്ത് അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച്ചയാണ് അപകടം സംഭവിച്ചത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങൾ വിവരം അറിഞ്ഞ ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
തീ നിയന്ത്രണ വിധേയമാക്കിയെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.