അറസ്റ്റ് വാറന്റ്, സമൻസ് എന്നീ നടപടിക്രമങ്ങളുടെ അപേക്ഷ ഇനി മുതൽ സഹേൽ ആപ്പ് വഴി ലഭ്യമാകും; അറിയിപ്പുമായി കുവൈത്ത്

sahel

കുവൈത്ത് സിറ്റി: കുവൈത്തിൽ എതിർ കക്ഷികൾക്ക് എതിരെ അറസ്റ്റ് വാറന്റ്, സമൻസ് എന്നീ നടപടിക്രമങ്ങളുടെ അപേക്ഷ ഇനി മുതൽ സഹേൽ ആപ്പ് വഴി ലഭ്യമാകും. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഹേൽ ആപ്പിലെ റിമോട്ട് എക്‌സിക്യൂഷൻ അപേക്ഷകളുടെ പട്ടികയിലാണ് പുതിയ സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് പ്രകാരം എതിർ കക്ഷിക്ക് എതിരെ കോടതി പുറപ്പെടുവിച്ച സമൻസ്, അറസ്റ്റ് വാറന്റ് എന്നിവ നടപ്പിലാക്കുവാൻ പരാതിക്കാരന് സഹേൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കാൻ സാധ്യമാകും. എന്നാൽ അപേക്ഷയുടെ ആധികാരികതയും വ്യവസ്ഥകളും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാകും അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുക.

അതേസമയം, വായ്പ, കടം മുതലായ സാമ്പത്തിക ഇടപാടുകൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ യാത്രാ നിരോധനം ഏർപ്പെടുത്തുവാൻ കഴിഞ്ഞ ദിവസം സഹേൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!