കുവൈത്ത് സിറ്റി: രാജ്യത്ത് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ സൈക്കിൾ വഴിയുള്ള ഡെലിവറി സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്. ജൂൺ ഒന്ന് മുതൽ ഓഗസ്ത് അവസാനം വരെയുള്ള കാലയളവിലേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മോട്ടോർ സൈക്കിൾ വഴിയുള്ള എല്ലാവിധ ഡെലിവറി സേവനങ്ങൾക്കും നിരോധനം ബാധകമായിരിക്കും. എല്ലാ റോഡുകളിലും പ്രദേശങ്ങളിലും നിരോധനം നടപ്പിലാക്കും. നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്കും സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.