കുവൈത്ത് സിറ്റി: കുവൈത്തിൽ 1292 പേരുടെ പൗരത്വം കൂടി റദ്ദാക്കാൻ തീരുമാനം. കുവൈത്ത് പൗരത്വത്തിനായുള്ള സുപ്രീം കമ്മിറ്റിയാണ് സംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിൽ ഒന്നാം ഉപ പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. കമ്മറ്റി തീരുമാനം ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ഇരട്ട പൗരത്വം ഉള്ളത് കാരണമാണ് 8 വ്യക്തികളുടെ പൗരത്വം റദ്ദാക്കുന്നത്. വ്യാജരേഖ ചമച്ചും വഞ്ചനയിലൂടെയും നേടിയ പൗരത്വങ്ങളും റദ്ദാക്കുന്നുണ്ട്. കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് പൗരത്വത്തിനായുള്ള സുപ്രീം കമ്മിറ്റിയാണ് വിശദമായ പരിശോധനകൾക്ക് ശേഷം പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. പിന്നീട് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ പൗരത്വം റദ്ദാകും.