കുവൈത്ത് സിറ്റി: കുവൈത്തിൽ 643 പ്രവാസികളുടെ കൂടി റെഡിഡൻഷ്യൽ അഡ്രസ് നീക്കി. പുതിയ വിലാസം അപ്‌ഡേറ്റ് ചെയ്യാത്ത പ്രവാസികളുടെ റെസിഡൻഷ്യൽ അഡ്രസാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നീക്കിയത്. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിക്കൽ കെട്ടിട ഉടമയുടെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് നടപടി.
താമസം മാറിയാൽ പുതിയ റെസിഡൻഷ്യൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഉയർത്തിക്കാട്ടി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടെത്തിയും സഹേൽ ആപ്പ് വഴിയും റെഡിസഡൻഷ്യൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.
കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 12,500 ൽ അധികം വ്യാജ വിലാസങ്ങളാണ് റദ്ദാക്കിയത്.