കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര എണ്ണപ്പാടത്തിന് 5 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാര-ബർഗാൻ)യിൽ വൻ എണ്ണ ശേഖരം കണ്ടെത്തി. കുവൈത്ത്, സൗദി സർക്കാർ സംയുക്തമായാണ് ഈ വിവരം പ്രഖ്യാപിച്ചത്.
2020 ൽ ഡിവൈഡഡ് സോണിലും ഡിവൈഡഡ് സോണിനോട് ചേർന്നുള്ള ഓഫ്ഷോർ പ്രദേശത്തും ഉൽപ്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണ് ഇതെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.