കുവൈത്തിൽ പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം 2024 ൽ 340 ദിനാറായി ഉയർന്നു

money

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാറായി ഉയർന്നുവെന്ന് കണക്കുകൾ. മാനവശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ൽ ഇത് 337 ദിനാർ ആയിരുന്നു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശമ്പളം 1.33 ശതമാനം വർദ്ധിച്ച് 762 ദിനാർ ആയി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 752 ദിനാർ ആയിരുന്നു.

സ്വകാര്യ മേഖലയിലും പ്രവാസികളുടെ ശരാശരി ശമ്പളം 0.94 ശതമാനമായി വർദ്ധിച്ചു. 2023 ൽ 317 ദിനാർ ആയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 320 ദിനാറായി ഉയർന്നു. പ്രവാസി പുരുഷന്മാരുടെ ശരാശരി വേതനം 318 ദിനാറിൽ നിന്ന് 0.63 ശതമാനം വർധിച്ച് 320 ദിനാറായി. പ്രവാസി സ്ത്രീകളുടെ ശരാശരി വേതനം 475 ദിനാറിൽ നിന്ന് 479 ദിനാറായി ഉയർന്നുവെന്നും സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 6.3 ശതമാനം വർധിച്ച് 1,568 ദിനാറായി ഉയർന്നു. 2020-ൽ ഇത് 1,474 ദിനാറായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!