പുതിയ വിലാസം അപ്‌ഡേറ്റ് ചെയ്തില്ല; 591 പ്രവാസികളുടെ കൂടി റെഡിഡൻഷ്യൽ അഡ്രസ് നീക്കി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ 591 പ്രവാസികളുടെ കൂടി റെഡിഡൻഷ്യൽ അഡ്രസ് നീക്കി. പുതിയ വിലാസം അപ്‌ഡേറ്റ് ചെയ്യാത്ത പ്രവാസികളുടെ റെസിഡൻഷ്യൽ അഡ്രസാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നീക്കിയത്. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിക്കൽ, കെട്ടിട ഉടമയുടെ അഭ്യർത്ഥന എന്നിവ കൂടി കണക്കിലെടുത്താണ് നടപടി.

താമസം മാറിയാൽ പുതിയ റെസിഡൻഷ്യൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഉയർത്തിക്കാട്ടി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടെത്തിയും സഹേൽ ആപ്പ് വഴിയും റെഡിസഡൻഷ്യൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ഇത്തരക്കാർ 30 ദിവസത്തിനുള്ളിൽ താമസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തവർക്ക് 100 ദിനാർ പിഴ ചുമത്തുമെന്നാണ് അതോറിറ്റി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

താമസം മാറിയാൽ വിവരങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ അറിയിച്ച് പുതിയ വിലാസം അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അല്ലാത്തവരുടെ വിലാസം ഔദ്യോഗിക രേഖകളിൽ നിന്നും നീക്കും. നിരവധി പ്രവാസികളുടെ വിലാസങ്ങളാണ് കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ റദ്ദാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!