സൈബർ കുറ്റകൃത്യങ്ങൾ തടയൽ; ക്രിമിനൽ രേഖകളും ബയോമെട്രിക് ഫിംഗർ പ്രിന്റ് ഡേറ്റ് ബേസുകളും നിർണായകമെന്ന് കുവൈത്ത്

finger print

കുവൈത്ത് സിറ്റി: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ക്രിമിനൽ രേഖകളും ബയോമെട്രിക് ഫിംഗർ പ്രിന്റ് ഡേറ്റ് ബേസുകളും നിർണായകമാണെന്ന് കുവൈറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ ഹസൻ. തുനീഷ്യയിൽ നടന്ന അറബ് രാജ്യങ്ങളുടെ ക്രിമിനൽ അന്വേഷണം, ഫോറൻസിക് വിഭാഗങ്ങളുടെ ഇരുപതാമത് സമ്മേളനത്തിൽ സംസാരിക്കാതെയാണ് അദ്ദേഹം ഇത് സംബന്ധിച്ച പരാമർശം നടത്തിയത്.

ആധുനിക ഡിജിറ്റൽ ഭീഷണികളെ നേരിടാൻ പ്രാദേശികമായി കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അറബ് രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ഉറപ്പാക്കണം. ഏകീകൃത ഫിംഗർ ഡേറ്റാബേസ് സംവിധാനങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!