അയ്യായിരം ദിനാറിൽ താഴെയുള്ള കടബാധിതരായ പൗരന്മാരുടെ കടങ്ങൾ ഏറ്റെടുക്കാൻ കുവൈത്ത് സർക്കാർ

kuwait dinar

കുവൈത്ത് സിറ്റി: കുവൈത്തിൽ 5000 ദിനാറിൽ താഴെയുള്ള കടബാധിതരായ പൗരന്മാരുടെ കടങ്ങൾ കുവൈത്ത് സർക്കാർ ഏറ്റെടുക്കുന്നു. 400 ലേറെ കുവൈത്തി പൗരന്മാർക്ക് സർക്കാരിന്റെ ഈ കാരുണ്യ പദ്ധതി വഴി പ്രയോജനം ലഭിക്കും. കടക്കെണിയിൽ കുടുങ്ങിയ പൗരന്മാരുടെ ബാധ്യതകൾ തീർപ്പാക്കാനായി നടത്തി വരുന്ന മൂന്നാമത്തെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.

കടബാധിതരായ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് സ്ഥാപിച്ച ഉന്നതാധികാര സമിതിക്ക് കീഴിൽ ആറ് സാങ്കേതിക, നിയമ വിഭാഗമാണ് പ്രവർത്തിക്കുന്നത്. ഇവരുടെ സമയോജിത ശ്രമ ഫലമായാണ് അർഹരായ 400 കട ബാധിതതരുടെ പേരുകൾ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചത്. ഓരോ കേസുകളിലും നിശ്ചിത വ്യവസ്ഥകളുടെ അവലോകനവും ഈ സമിതിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഗുണഭോക്താവ് കുവൈത്തി പൗരനായിരിക്കണമെന്നും 2023 ലും 2024 ലും നടത്തിയ കടബാധ്യതകൾ തീർപ്പാക്കാനുള്ള രണ്ട് പ്രചാരണ പരിപാടികളിൽ നിന്നും പ്രയോജനം ലഭിക്കാത്തവരായിരിക്കണമെന്നുമാണ് പ്രധാന വ്യവസ്ഥ. കടബാധ്യതയുള്ള പൗരന്മാർക്ക് തിരിച്ചടവ് പൂർത്തിയായതായി അറിയിക്കുന്ന ഔദ്യോഗിക സന്ദേശങ്ങൾ സഹൽ ആപ്പ് വഴി ലഭിക്കും. ഇതിനു പുറമെ പതിനായിരം ദീനാറിനു താഴെയുള്ള കടബാധ്യതയുള്ള കേസുകളിലും പരിശോധന നടത്തി വരികയാണ്. ലഭ്യമായ ഫണ്ടുകൾക്ക് അനുസൃതമായി ഇവരുടെ കട ബാധ്യകളും തീർപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!