കുവൈത്തിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

rain in kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സമയങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി വ്യക്തമാക്കി. വെള്ളിയാഴ്ച മിതമായ തോതിൽ മഴ ലഭിക്കും. ശനി രാത്രിയും ഞായറും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഴ കുറഞ്ഞേക്കും. മണിക്കൂറിൽ 12 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശും. ശനിയാഴ്ച കാറ്റിന്റെ വേഗത 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനെത്തുടർന്ന് കടലിൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.

ഞായറാഴ്ച്ച ഉച്ചയോടെ മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയും. ഞായറാഴ്ച്ചയോടെ രാജ്യത്ത്് തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!