സൈനികരുടെ ഉദ്യോഗസ്ഥരായ ഭാര്യമാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം; തീരുമാനവുമായി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ സൈനികരുടെ ഉദ്യോഗസ്ഥരായ ഭാര്യമാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം അനുവദിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് വകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ സൈനിക ഉദ്യോഗസ്ഥർ ജോലിയിൽ തുടരുന്നതിനാൽ ഇവരുടെ കുടുംബ സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ട് വീട്ടമ്മമാരുടെ ജോലി ആവശ്യകതകളും കുടുംബ ഉത്തരവാദിത്തങ്ങളും ഒരു പോലെ നിർവഹിക്കുവാനും പ്രാപ്തരാക്കുവാൻ ലക്ഷ്യമിട്ടാണ് തീരുമാനം. നിലവിലെ സാഹചര്യങ്ങളിൽ മാറ്റം വന്ന ശേഷം പഴയ ജോലി സംവിധാനത്തിലേക്ക് മാറണമെന്നും ഇതിനായി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് വകുപ്പിൽ ബന്ധപ്പെടണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!