കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന നടത്തി പ്രതിരോധ മന്ത്രി

IMG-20260327-WA0029

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന നടത്തി പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല സാലിം അസ്സബാഹ്. ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തെ തുടർന്നാണ് അദ്ദേഹം വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ മന്ത്രി അവലോകനം ചെയ്തു.

ആക്രമണത്തിൽ ഭൗതിക നഷ്ടങ്ങൾ മാത്രമേയുള്ളൂവെന്നും ആർക്കും പരിക്കേറ്റില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അഗ്നിശമന നടപടികളും സുരക്ഷാ നടപടികളും മന്ത്രി വിലയിരുത്തുകയും ചെയ്തു. നാശനഷ്ടങ്ങളുടെ വ്യാപ്തി, പ്രതികരണ നടപടിക്രമങ്ങൾ, ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനം എന്നിവയെക്കുറിച്ച് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും ഫയർഫോഴ്‌സും മന്ത്രിയോട് വിശദീകരിച്ചു. കുവൈത്ത് ആർമി, നാഷണൽ ഗാർഡ്, കുവൈത്ത് ഓയിൽ കമ്പനി തുടങ്ങിയവയുടെ പിന്തുണയ്ക്കും ഫയർഫോഴ്‌സിന്റെ വേഗത്തിലുള്ള പ്രതികരണത്തിനും മന്ത്രി പ്രശംസ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!