കുവൈത്തിൽ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില കുത്തനെ വർധിപ്പിച്ചു

petroleum

കുവൈത്ത് സിറ്റി: കുവൈത്തിൽ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില കുത്തനെ വർധിപ്പിച്ചു. പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവ ഉൾപ്പെടെയുള്ള ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) വിലയാണ് കുവൈത്തിൽ കുത്തനെ വർദ്ധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതലാണ് വില വർദ്ധനവ് പ്രാബല്യത്തിൽ വരികയെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.

ഒരു മെട്രിക് ടൺ പ്രൊപ്പെയ്ന് 750 ഡോളറും ബ്യൂട്ടെയ്ന് 800 ഡോളറും ആയിരിക്കും ഏപ്രിൽ മാസത്തെ വില. നിലവിൽ ഇവയ്ക്ക് മെട്രിക് ടണ്ണിനു യഥാക്രമം 540, 545 ഡോളർ ആണ് വില. എൽപിജിയുടെ വില നിശ്ചയിക്കുന്നത് ആഗോള എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസൃതമായാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!