കുവൈത്തിൽ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണം; മന്ത്രാലയ സമുച്ചയവും ജല-വൈദ്യുത സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു

missile

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വ്യാപക ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. കുവൈത്ത് സിറ്റിയിലെ മിർഗാബിലെ മന്ത്രാലയ സമൂച്ചയം, ശുവൈഖിലെ കുവൈത്ത് പെട്രോളിയം കോർപറേഷൻ സമൂച്ചയ കെട്ടിടം തുടങ്ങിയവിടങ്ങളിൽ ഉൾപ്പെടെ ആക്രമണമുണ്ടായി. കുവൈത്തിലെ രണ്ട് പ്രധാന വൈദ്യുതി ഉത്പാദന നിലയങ്ങൾക്കും ജല ശുദ്ധീകരണ ശാലകൾക്ക് നേരെയും ആക്രമണം നടന്നു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ആക്രമണത്തിൽ വ്യാപകമായ നാശ നഷ്ടങ്ങൾ സംഭവിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആക്രമണത്തെ തുടർന്ന് രണ്ട് വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മന്ത്രാലയ സമൂച്ചയത്തെ പ്രവർത്തനങ്ങൾ ഇന്ന് ഓൺലൈൻ വഴിയാക്കുകയും ചെയ്തു. സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കൂവന്നും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!