പാർപ്പിട മേഖലകളിലെ നിയമവിരുദ്ധ ബാച്ചിലർ താമസകേന്ദ്രങ്ങൾ; കുവൈത്തിൽ ശക്തമായ പരിശോധന

bachelor

കുവൈത്ത് സിറ്റി: സ്വദേശി പാർപ്പിട മേഖലകളിലെ നിയമവിരുദ്ധ ബാച്ചിലർ താമസകേന്ദ്രങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി കുവൈത്ത് മുൻസിപ്പാലിറ്റി. അഹമ്മദി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള എൻജിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ സബാഹ് അൽ അഹമ്മദ് മറൈൻ സിറ്റിയിലെ സ്വകാര്യ-മാതൃകാ പാർപ്പിട മേഖലകളിൽ നിന്നായി 25 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് അധികൃതർ നോട്ടീസ് നൽകുകയും ചെയ്തു.

സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന പ്രൈവറ്റ്, ഇൻവെസ്റ്റ്മെന്റ്, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു അധികൃതർ ഫീൽഡ് ഇൻസ്‌പെക്ഷൻ നടത്തിയത്. മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും ബന്ധപ്പെട്ട മറ്റ് സുരക്ഷാ വകുപ്പുകളും സംയുക്തമായി തയ്യാറാക്കിയ പ്രത്യേക ഷെഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പരിശോധനകൾ പുരോഗമിക്കുന്നത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!