ജഹ്റ നാച്വറൽ റിസർവിൽ വാരാന്ത്യ ദിവസങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനും സൗജന്യ പ്രവേശനം അനുവദിക്കും. പരിസ്ഥിതി പബ്ലിക് അതോറിറ്റി പൊതുജന സമ്പർക്ക വിഭാഗം മേധാവി ശൈഖ അൽ ഇബ്റാഹിം ആണ് ഇക്കാര്യം അറിയിച്ചത്.
വന്യജീവിതവും പക്ഷിവർഗങ്ങളെയും സസ്യവിഭാഗങ്ങളെയും പ്രകൃതിയെയും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുമായി എത്തുന്ന കുടുംബങ്ങൾക്ക് പ്രവേശനം സൗജന്യമാക്കിയത്.