കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ ഏപ്രിൽ 1 മുതൽ പൂർണ്ണ ശേഷിയിലുള്ള പ്രവർത്തനം പുനരാരംഭിക്കും. രാജ്യത്തെ ആരോഗ്യ സാഹചര്യം മെച്ചപ്പെടുകയും നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു തീരുമാനം. ഏപ്രിൽ ഒന്നു മുതലാണു പുതിയ അധ്യയന വർഷം ആരംഭിക്കുക. ഇതോടൊപ്പമാണു രാജ്യത്തെ 20 ഇന്ത്യൻ സ്കൂളുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുക. എന്നാൽ രാജ്യത്തെ സ്വകാര്യ അറബ് വിദ്യാലയങ്ങൾ ഇത് സംബന്ധിച്ച് ഇത് വരെ തീരുമാനങ്ങൾ ഒന്നും കൈകൊണ്ടിട്ടില്ല.