കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി കൊണ്ട് കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലെ പ്രഖ്യാപനം സ്വദേശികൾക്ക് മാത്രമായി പരിമതപ്പെടുത്തി. ഇത് സംബന്ധിച്ച് സിവിൽ വ്യോമയാന അധികൃതർ വിമാന കമ്പനികൾക്ക് അറിയിപ്പ് നൽകി. ഫെബ്രുവരി 20 ഞായറാഴ്ച പ്രാദേശിക സമയം 00:01 മുതലാണു തീരുമാനം പ്രാബല്യത്തിൽ വരിക.
എന്നാൽ കുവൈത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതിനു സ്വദേശികൾക്കൊപ്പം വിദേശികൾക്കും കുത്തിവെപ്പ് എടുക്കേണ്ടതില്ല.
എന്നാൽ പുറപ്പെടുന്ന രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള ആരോഗ്യ വ്യവസ്ഥകൾ യാത്രക്കാർ പാലിച്ചിരിക്കണം.
കുവൈത്തിലേക്ക് വരുന്ന വാക്സിൻ എടുക്കാത്ത എല്ലാ കുവൈത്തി പൗരന്മാരും ഫ്ലൈറ്റ് പ്രവേശന തീയതിക്ക് 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് പോലെ വാക്സിനേഷൻ പൂർത്തിയാക്കിയ വിദേശികളും രാജ്യത്ത് എത്തുന്നതിനു 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റിവ് പി. സി. ആർ. പരിശോധന ഫലം ഹാജരാക്കണം. 16 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഈ നിബന്ധനകളിൽ ൽ നിന്ന് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.