കുവൈത്ത് എണ്ണ വിലയിൽ ഇന്നലെ സർവ്വകാല റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ഒറ്റ ദിവസത്തിൽ ബാരലിന് 10.65 ഡോളർ വർദ്ധനവ് ആണ് ഉണ്ടായത്. ഇതോടെ ആഗോള വിപണിയിൽ കുവൈത്ത് എണ്ണ വില ബാരലിന് 112. 96 ഡോളർ എത്തിയതായി കുവൈത്ത് ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
ആഗോള വിപണിയിൽ, ബ്രെന്റ് ക്രൂഡ് ഓയിലിനു ബാരലിന് 96.7 ഡോളറിൽ നിന്ന് ഉയർന്ന് 112. 93ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിലിനു 19.7 ഡോളർ ഉയർന്ന് 110.60 ഡോളറിലെത്തുകയും ചെയ്തു. കുവൈത്ത് എണ്ണ വിലയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വർദ്ധനവ് ആണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.