കുവൈത്ത് ടെലവിഷനിലെ ക്വിസ് പരിപാടിക്കിടയിൽ ഫലസ്തീന്റെ മാപ്പിനു പകരം അബദ്ധത്തിൽ ഇസ്രായേലിന്റെ ഭൂപടം പ്രദർശിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വാർത്താ,പ്രക്ഷേപണ മന്ത്രി ഡോ. ഹമദ് അൽ റൂഹുദ്ദീൻ ആണു ഇത് സംബന്ധിച്ച് അന്വേഷണത്തിനു ഉത്തരവിട്ടത്. കുവൈത്ത് ടി. വി. ചാനൽ 2 വിലെ ഈ പരിപാടിയുടെ അവതാരകർക്ക് എതിരെയാണു അന്വേഷണം ആരംഭിച്ചത്. ഉത്തരവാദിത്വമുള്ള
ജോലികളിൽ കൃത്യത ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു, അശ്രദ്ധ കാണിക്കുന്നവർക്കെതിരെ ഏത് നിയമ നടപടിയും സ്വീകരിക്കാൻ മന്ത്രാലയം മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.