കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ നടത്തുന്ന “സൂര്യനമസ്‌കാരം” നിർത്തലാക്കാൻ അടിയന്തര തീരുമാനം പുറപ്പെടുവിക്കണമെന്ന് എംപി ഡോ. അഹമ്മദ് മത്തീ’അ വിദ്യാഭ്യാസ മന്ത്രി അലി അൽ മുദാഫിനോട് ആവശ്യപ്പെട്ടു.’ കുവൈത്ത് ഒരു ഇസ്ലാമിക രാഷ്ട്രമാണ് .’ഇസ്‌ലാമിക മത വിശ്വാസങളുടെ അസ്തിത്വത്തേയും വ്യവസ്ഥകളെയും ചോദ്യം ചെയ്യുകയും നമ്മുടെ വിദ്യാർത്ഥികളെ ബാധിക്കുകയും ചെയ്യുന്ന വിദേശ വിദ്യാലയങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ചില ഇന്ത്യൻ വിദ്യാലയങ്ങളിൽ യോഗ പഠനത്തിന്റെ ഭാഗമായി ‘ സൂര്യ നമസ്കാരം പരിശീലിപ്പിച്ചു വരുന്നുണ്ട്. ഇതിനു എതിരെയാണ് പാർലമന്റ് അംഗം രംഗത്ത് എത്തിയിരിക്കുന്നത് .