തേനുകളുടെ ഗുണ നിലവാര മത്സരത്തിൽ അന്തർ ദേശീയ തലത്തിൽ തിളങ്ങി കുവൈത്. ലണ്ടൻ ഇന്റർനാഷണൽ ഹണി മത്സരം 2022 ൽ ആണ് സ്വർണ്ണ മേഡൽ നേടി കുവൈത്ത് ശ്രദ്ധ നേടിയത്. കുവൈത്ത് ഉത്പാദിപ്പിക്കുന്ന 5 തരം ബി-ഓർഗാനിക് തേനുകൾക്കാണ് സ്വർണ്ണ മെഡലുകൾ ലഭിച്ചത്. പരിസ്ഥിതി, പ്രകൃതിദത്ത തേൻ വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോ. ഈസ അൽ ഇസ ആണ് ഈക്കാര്യം അറിയിച്ചത്. കുവൈത്തിന്റെ കൂടുതൽ പുരോഗതിക്ക് ഈ നേട്ടം പ്രയോജനകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേൽ തരം തേനീച്ച ഇനങ്ങൾ ഉത്പാദിപ്പിക്കുന്ന ബി-ഓർഗാനിക് തേനുകളുടെ മേന്മയാണു ഈ നേട്ടം കൈവരിക്കാൻ കാരണമായത്.
തേനീച്ചക്കൂടുകൾക്ക് ചുറ്റും അനവധി മരങ്ങൾ വെച്ചു പിടിപ്പിക്കുകയും ശ്രദ്ധാപൂർവ്വം തേൻ ശേഖരിക്കുകയും പിന്നീട് ഉയർന്ന അന്തർദ്ദേശീയ നിലവാരത്തിൽ ഇവ പായ്ക്ക് ചെയ്യുകയും ചെയ്തു കൊണ്ടാണ് പ്രവർത്തനം എന്നും അദ്ദേഹം അറിയിച്ചു. കുവൈത്ത് സിദ്ർ, സ്പ്രിംഗ് ഫ്ളവർസ് തേൻ, യൂക്കാലിപ്റ്റസ്, വില്ലോ തേൻ, യെമനി അൽ-ഒസൈമി സിദ്ർ തേൻ, അക്കേഷ്യ തേൻ, എന്നിങ്ങനെ കുവൈത്തിൽ ഉത്പാദിപ്പിച്ച വിവിധയിനം തേനുകൾക്കാണ് പുരസ്കാരം ലഭിച്ചത്.