കുവൈത്തിൽ 10 വർഷത്തിനുള്ളിൽ പ്രസികൾ നാട്ടിലേക്കയച്ചത് 50.75 ബില്യൺ ദിനാർ

money kuwait dinar

കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 50.75 ബില്യൺ ദിനാർ. 2011 മുതൽ കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 2011ൽ 3.54 ബില്യൺ ദിനാറാണു പ്രവാസികൾ നാട്ടിലേക്ക്‌ അയച്ചത്‌. എന്നാൽ 2021 ൽ ഇത്‌ ഏകദേശം 5.52 ബില്യൺ ആയി ഉയർന്നു. കഴിഞ്ഞ 11 വർഷമായി പ്രവാസികൾ നാട്ടിലേക്ക്‌ അയക്കുന്ന പണമിടപാടുകളിൽ വ്യത്യസ്തമായ മാറ്റങൾ വന്നതും ശ്രദ്ധേയമാണു.ആഗോള തലത്തിൽ പല രാഷ്ട്രീയ സംഭവങ്ങളും അരങ്ങേറിയ 2011 ൽ പോലും ഏകദേശം 3.54 ബില്യൺ ദിനാറാണു കുവൈത്ത്‌ പ്രവാസികൾ നാട്ടിലേക്കയച്ചത്‌. 2012ൽ ഇത് 4.28 ബില്യൺ ദിനാർ ആയിരുന്നു.2016ൽ 4.56 ബില്യൺ ദിനാറിൽ എത്തി റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. എന്നാൽ 2017 ൽ ഇത്‌ 9 ശതമാനം കുറഞ്ഞു 4.21 ബില്യൺ ദിനാറിൽ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.അതേ സമയം കൊവിഡ് കാലയളവിൽ 2020/2021 ൽ 5.29 ബില്ല്യൺ ദിനാറാണു കുവൈത്ത്‌ പ്രവാസികൾ നാട്ടിലേക്കയച്ചത്‌. ഇതിനു തൊട്ടു മുമ്പുള്ള വർഷം ഇത് 4.46 ബില്ല്യൺ ദിനാറായിരുന്നു എന്നും കണക്കുകളിൽ സൂചിപ്പിക്കുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!