ബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ രണ്ടു കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. കടൽ വഴിയുള്ള കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് സൂചന ലഭിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ബോട്ട് തടയുകയായിരുന്നു. ഇതിനിടെ കോസ്റ്റ്ഗാർഡിന്റെ ബോട്ടുകൾക്ക് നേരെ വെടിവെപ്പുണ്ടായി. തുടർന്ന് കോസ്റ്റ്ഗാർഡുകൾ തിരിച്ച് വെടി വെക്കുകയായിരുന്നു.
ബോട്ടിൽ നടത്തിയ തിരച്ചിലിൽ 79 കിലോഗ്രാം ഹാഷിഷും ഒരു കിലോഗ്രാം ഷാബുവും കണ്ടെത്തി. കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ കർശന പരിശോധന നടന്നുവരികയാണ്.