ഡ്രൈവർമാരുടെ ക്ഷാമം : കുവൈത്തിൽ സ്‌കൂൾ ബസുകളിൽ 30 വിദ്യാർഥികളെ കയറ്റാം

IMG_29082022_162025_(1200_x_628_pixel)

കുവൈത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ സ്കൂൾ ബസ്‌ ഡ്രൈവർമ്മാരുടെ ക്ഷാമം വർധിക്കുകയാണ്. രണ്ടര മാസത്തെ മധ്യ വേനൽ അവധിക്ക്‌ ശേഷം രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദേശ വിദ്യാലയങ്ങളും ഈ ആഴ്ചയോടെ തുറന്ന് പ്രവർത്തിക്കുകയാണു. എന്നാൽ സ്‌കൂൾ ബസുകളിൽ ഡ്രൈവർമ്മാരെ ലഭിക്കാത്തതിനാൽ പല വിദ്യാലയങ്ങളും പ്രതിസന്ധി നേരിടുകയാണ്. കോവിഡ് കാലത്ത്‌ ജോലി ഇല്ലാതായതോടെ അനേകം ഡ്രൈവർമ്മാർ നാട്ടിലേക്ക്‌ പോകുകയോ അല്ലെങ്കിൽ മറ്റു തൊഴിലിടങ്ങളിലേക്ക്‌ മാറുകയോ ചെയ്തിരുന്നു. ഇതിനിടയിൽ ട്രാസ്പോർട്ടേഷൻ നടത്തുന്ന ബസുകൾ കേന്ദ്രീകരിച്ച്‌ ആഭ്യന്തരമന്ത്രാലയം ആരംഭിച്ച ശക്തമായ സുരക്ഷാ പരിശോധന കാരണം പല ഡ്രൈവർമ്മാരും ഈ രംഗത്ത്‌ നിന്ന് പിന്മാറിയതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമാവുകയും ചെയ്തു. പൂർണ്ണ ശേഷിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ഈ പ്രശ്നം വിദ്യാലയങ്ങളെ കാര്യമായി ബാധിച്ചിരുന്നുമില്ല. എന്നാൽ മധ്യ വേനൽ അവധി കഴിഞ്ഞ്‌ സ്കൂളുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണു സ്കൂൾ അധികൃതർ ഈ പ്രശ്നം തിരിച്ചറിഞ്ഞത്‌. ഇതേ തുടർന്നാണു ബസുകളിൽ ഉൾകൊള്ളാവുന്ന വിദ്യാർത്ഥികളുടെ പരിധി 20 ൽ നിന്ന് 30 ആയി ഉയർത്താൻ തീരുമാനിച്ചത്‌. ഇതോടെ ഡ്രൈവർമ്മാരുടെ ദൗർലഭ്യം മൂലം നേരിടുന്ന പ്രശ്നം 50 ശതമാനം പരിഹരിക്കാൻ കഴിയുമെന്നാണു സ്‌കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!