കുവൈറ്റ്: 2022 ലെ തിരഞ്ഞെടുപ്പിൽ ദേശീയ അസംബ്ലിയിലേക്ക് മത്സരിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ ഏഴ് വരെ തുടരും.
മത്സരിക്കാൻ താല്പര്യമുള്ളവർ ആവശ്യമായ രേഖകളുമായി ഷുവൈഖ് റെസിഡൻഷ്യൽ ഏരിയയിലെ ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്ത് പ്രാദേശിക സമയം രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ എല്ലാ ദിവസവും രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഡിപ്പാർട്ട്മെന്റ് നോമിനികൾക്ക് അവരുടെ സ്ഥാനാർത്ഥി പത്രിക സമർപ്പിക്കുന്നതിന് അതത് നിയോജക മണ്ഡലത്തിലെ പോലീസ് വകുപ്പുകളിലേക്ക് രേഖകൾ കൈമാറും.
സെപ്റ്റംബർ 29 നാണ് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നത്.