കുവൈത്ത് സിറ്റി : കുവൈത്തിൽ ആലപ്പുഴ, കണ്ണൂർ സ്വദേശികളായ രണ്ട് പ്രവാസികൾ മരണമടഞ്ഞു ആലപ്പുഴ ബീച്ച് വാർഡ് കടവിങ്കൽ വീട്ടിൽ സിബി ഡൊമിനിക് (39) കണ്ണൂർ ഇരിണാവ് സ്വദേശി രാജീവൻ. കെ എന്നിവരാണ് മരണമടഞ്ഞത്.അൽ സൂർ സൈപം കമ്പനിയിൽ ഹെവി ഡ്രൈവറായിരുന്നു രാജീവൻ. ഭാര്യ അമ്പിളി. രാജീവന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. സിബി ഡോമിനിക്കിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.