കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാർ ഇന്ത്യൻ എംബസിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് എംബസി നിർദേശം പുറപ്പെടുവിച്ചു. ഇതിനായി ഗൂഗിൾ ഫോം വഴി പ്രത്യേക രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. റഫറൻസ് ആവശ്യങ്ങൾക്കായുള്ള നിലവിലെ ഡാറ്റാബേസ് പുതുക്കുകയാണ് രജിസ്റ്റർ ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും പുതുതായി പേര് വിവരങ്ങൾ ചേർക്കണമെന്നും എംബസി അറിയിച്ചു. https://forms.gle/vFjaUcJJwftrgCYE6 എന്ന ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ ബിരുദ സർട്ടിഫിക്കറ്റ് അറ്റസ്റേഷനുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിസന്ധി ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി വീണ്ടും എഞ്ചിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് എന്നാണ് സൂചന .2020 സെപ്റ്റംബറിലും സമാന സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരോട് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുവാൻ എംബസി ആവശ്യപ്പെട്ടിരുന്നു.