കുവൈത്തിൽ അധാർമ്മിക പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൗരന്മാർ അധികാരികളെ അറിയിക്കണമെന്ന് പാർലമെന്റ് അംഗം മുഹമ്മദ് അൽ ഹായ്ഫ് അറിയിച്ചു. അധാർമിക, നിഷേധാത്മക പ്രവർത്തനങ്ങൾ ഏതു താരത്തിലുള്ളതായാലും അവ സമുഹത്തിനെതിരായുള്ളതാണ് . ഇത്തരം നീക്കങ്ങൾ ചെറുക്കുന്നതിന് രാജ്യത്ത് നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. കുറ്റകരമോ പ്രകോപനപരമോ ആയ നടപടികൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ വിവരം ലഭിച്ചാൽ ഉടൻ തന്നെ നടപടിഎടുക്കുന്നതാണ്. അതിനാൽ തന്നെ ഏത് തരത്തിലുള്ള നിയമലംഘന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാലും അധികാരികളെ വിവരം അറിയിക്കുവാൻ പൗരന്മാർ മടി കാണിക്കരുതെന്ന് അദ്ദേഹം ട്വിറ്റലൂടെ ആഹ്വാനം ചെയ്തു.