കുവൈത്ത് സിറ്റി : കുവൈത്തിൽ വാഹനങ്ങളുടെ പുക മലിനീകരണ പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക നടപടികളും പൂർത്തിയാക്കിയതായി പരിസ്ഥിതി പൊതു സമിതി ഡയരക്ടർ ജനറൽ ഷെയ്ഖ് അബ്ദുള്ള അൽ അഹമ്മദ് വ്യക്തമാക്കി.ഇതിനായി കമ്പനികളെ കരാർ വഴി നിയമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും വാഹനങ്ങളുടെ പുക മലിനീകരണം പരിശോധനക്കുള്ള ഫീസ് നിരക്ക് വരും ആഴ്ചകളിൽ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാഹനങ്ങളിൽ നിന്നും പുറന്തള്ളൂന്ന പുക മലിനീകരണ തോത് പ്രാദേശികവും അന്തർദ്ദേശീയവുമായ മാനദണ്ഡങ്ങൾക്ക് അനുസൃതാമാണോ എന്ന് ഉറപ്പാക്കുന്നതിനാണ് കരാർ കമ്പനികളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി പൊതു സമിതിയിലെ വിദഗ്ധ ജീവനക്കാരുടെ സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളിലായിരിക്കും പരിശോധന നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി