കുവൈത്ത് സിറ്റി: ഇറാഖിലെ ഭീകരാക്രമണത്തിൽ സുരക്ഷ സൈനികർ മരിക്കാനും പരിക്കേൽക്കാനും ഇടയായ സംഭവത്തെ കുവൈത്ത് അപലപിച്ചു.
സംഭവത്തിൽ ഇറാഖി സർക്കാറിനും ജനങ്ങൾക്കുമൊപ്പമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാതരം അക്രമങ്ങൾക്കും ഭീകരതകൾക്കും എതിരാണ് കുവൈത്തിന്റെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.