കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അൽ-റായ് പ്രദേശത്താണ് സംഭവം. മരണപ്പെട്ട തൊഴിലാളികൾ ഏത് രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. അഗ്നി ശമന രക്ഷാ സംഘത്തിന്റെ മേൽനോട്ടത്തിലാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം, കെട്ടിടത്തിനടിയിൽ കൂടുതൽ പേർ അകപ്പെട്ടതായുള്ള സംശയത്തെ തുടർന്ന് അഗ്നി ശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയാണ്.







