കുവൈത്ത് സിറ്റി: കുവൈത്തിൽ നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി. ആരോഗ്യ ചട്ടങ്ങൾ ലംഘിച്ചതിന് തുടർന്നാണ് നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കിയത്. മരുന്നുകളും മെഡിക്കൽ ഉത്പന്നങ്ങളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊതുജനാരോഗ്യം സംരക്ഷിക്കാൻ നിയന്ത്രണ ചട്ടങ്ങൾ കർശനമായി നടപ്പാക്കുമെന്നും പ്രൊഫഷണൽ അച്ചടക്കം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്വകാര്യ ഫാർമസികളുടെ നിരീക്ഷണവും പരിശോധനയും തുടരുമെന്നും സേവന ഗുണനിലവാരം ഉറപ്പാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മരുന്നുകളുടെ സുരക്ഷിത കൈകാര്യം ചെയ്യൽ ഉറപ്പാക്കാൻ എല്ലാ മേഖലകളിലും ശക്തമായ പരിശോധന നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







