വീടുകൾക്കുള്ളിൽ കൽക്കരി കത്തിക്കുന്നവരാണോ; മുന്നറിയിപ്പുമായി കുവൈത്ത് ഫയർ ഫോഴ്സ്

IMG-20260123-WA0014

കുവൈത്ത് സിറ്റി: വീടുകൾക്കുള്ളിൽ കൽക്കരി കത്തിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ഫയർ ഫോഴ്സ്. തണുപ്പ് കടുക്കുന്ന സാഹചര്യത്തിൽ വീടുകൾക്കും ടെന്റുകൾക്കും ഉള്ളിൽ കൽക്കരിയും വിറകും കത്തിക്കുന്നവർക്കെതിരെയാണ് കുവൈത്ത് ജനറൽ ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകിയത്.

മതിയായ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ കൽക്കരി കത്തിക്കുന്നത് ശ്വാസംമുട്ടലിനും മാരകമായ അപകടങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ അധികൃതർ ചൂണ്ടിക്കാട്ടി. കൽക്കരി കത്തുമ്പോൾ പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് എന്ന മണമില്ലാത്ത വിഷവാതകം ശ്വസിക്കുന്നത് വഴി ആളുകൾ അറിയാതെ തന്നെ ബോധരഹിതരാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതിനാൽ കൽക്കരിയോ വിറകോ ഉപയോഗിക്കുമ്പോൾ ജനലുകളോ വെന്റിലേഷനോ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണമെന്നും ഉറങ്ങുന്നതിന് മുൻപ് തീ പൂർണ്ണമായും അണയ്ക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!