കുവൈത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

kuwait

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ വാരന്ത്യം മുതൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദറാർ അൽ-അലി. ശനിയാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കുന്ന മഴ അടുത്ത ബുധനാഴ്ച വരെ തുടരാനാണ് സാധ്യതയെന്നാണ് പ്രവചനം.

വിവിധ ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. ഇത് കാഴ്ചപരിധിയെ ബാധിച്ചേക്കാം. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

പകൽ സമയങ്ങളിൽ പൊതുവെ ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ നേരിയ തണുപ്പും അനുഭവപ്പെടും. വെള്ളിയാഴ്ച പകൽ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. എന്നാൽ ശനിയാഴ്ചയോടെ കാറ്റ് ശക്തമാവുകയും രാത്രിയോടെ മഴ പെയ്യാൻ തുടങ്ങുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!