വീണ്ടും വ്യോമാക്രമണ ശ്രമം; ശക്തമായ പ്രതിരോധവുമായി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം. വ്യോമാതിർത്തിയിലേക്കെത്തിയ ഡ്രോണുകളും മിസൈലുകളും കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.

അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ അനുസരിച്ചാണ് വ്യോമ പ്രതിരോധ യൂണിറ്റുകൾ ലക്ഷ്യങ്ങളെ പ്രതിരോധിക്കുന്നതെന്ന് ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. സ്‌ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ നടപടികളുടെ ഭാഗമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

സുരക്ഷയും പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണം. വിവരങ്ങൾ ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!