കുവൈത്ത് സിറ്റി : കുവൈത്തിൽ വാഹനപകടത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം. സാൽമിയ ബലാജത്ത് സ്ട്രീറ്റിൽ ആണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കവേ സ്വദേശി ഓടിച്ച വാഹനം ഇട്ടിസിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തെ തുടർന്ന് വാഹനം റോഡിനരികെ സ്ഥാപിച്ച ഡിവൈഡറിൽ തട്ടി വാഹനം ഓടിച്ചയാൾക്കും പരിക്കേറ്റു. ഇന്ത്യക്കാരന് പുറമെ ആഫ്രിക്ക,ഈജിപ്ത്, ജോർദാൻ എന്നീ രാജ്യക്കാണ് മരിച്ച മറ്റു തൊഴിലാളികൾ.