കുവൈറ്റ്: കുവൈത്തിൽ സിവിൽ ഐ. ഡി കാർഡുകൾ ഉടമകൾക്ക് ഹോം ഡെലിവറി ചെയ്യുന്നതിനു വേണ്ടി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 23 ആണ് .നേരത്തെ ഇതിനായി കരാർ നൽകിയ കമ്പനിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ടെൻഡർ ക്ഷണിച്ചത്. ഇതേ തുടർന്ന് നിലവിൽ സിവിൽ ഐ. ഡി. കാർഡുകൾ ഉടമകളുടെ വീടുകളിൽ എത്തിക്കുന്നത് നിർത്തി വെച്ചിരിക്കുകയാണ്. സിവിൽ ഐഡി കാർഡിന് അപേക്ഷ നൽകി ആയിരക്കണക്കിന് പ്രവാസികളാണ് മാസങ്ങളായി കാത്തിരിക്കുന്നത്.