കുവൈത്ത് സിറ്റി : കുവൈത്തിലെ ഹജ്ജ് തീർഥാടകർക്കുള്ള രണ്ടാമത്തെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഔഖാഫ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഹജ്ജ് നിർവഹിക്കുന്നതിനായി റെജിസ്റ്റർ ചെയ്ത് അംഗീകാരം ലഭിച്ചവർക്ക് തുടർ നടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് രണ്ടാമത്തെ ഇളക്ട്രോണിക് പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. ഇത്തരത്തിൽ അംഗീകാരം ലഭിച്ചവർക്ക് തങ്ങൾക്ക് അനുയോജ്യമായ ഏജൻസികളെ (ഹംല) കണ്ടെത്തുന്നതിനും അവ തെരെഞ്ഞെടുക്കുന്നതിനും പുതിയ പ്ളേറ്റ്ഫോം വഴി സാധ്യമാകും.
ഇതോടൊപ്പം ഔഖാഫ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഈ ഏജൻസികളുടെ പേര് വിവരങ്ങളും അവയുടെ സേവനങ്ങളും നിശ്ചിത നിരക്കുകളും പുതിയ പ്ലാറ്റ്‌ഫോം വഴി അറിയാൻ സാധിക്കും. ഹജ്ജ് കർമ്മത്തിന് നിശ്ചയിക്കപ്പെട്ട നിരക്കുകൾ സംബന്ധിച്ച വിവരങ്ങൾ ഒരാഴ്ചയ്ക്കകം ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.