കുവൈറ്റ്: കുവൈത്തിൽ സർക്കാർ സ്ഥാപങ്ങളിലെ ജോലി സമയം 3 ഷിഫ്റ്റുകളിലാക്കുന്നതിനുള്ള നടപ്പിലാക്കുവാനുള്ള നിർദേശം മന്ത്രി സഭാ യോഗത്തിൽ വിശകലനം ചെയ്തു. രാജ്യത്തെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി സഭക്ക് മുന്നിൽ ഈ നിർദേശം സമർപ്പിച്ചത്. സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ആദ്യ ഷിഫ്റ്റ് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണി വരെയും മൂന്നാമത്തെ ഷിഫ്റ്റ് വൈകീട്ട് നാല് മണി മുതൽ വൈകീട്ട് പത്ത് മണി വരെയുമായുമാക്കുന്നതിനുള്ള നിർദേശമാണ് മന്ത്രിസഭയ്ക്ക് മുന്നിലെത്തിയത്.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം 3 ഷിഫ്റ്റുകളിലായി വിഭജിജിക്കപ്പെടുന്നതോടെ രാജ്യത്തെ ഗതാഗത കുരുക്ക് മൂന്നിൽ ഒന്നായി കുറയ്ക്കുവാനും ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്നും മന്ത്രി സഭക്ക് മുമ്പാകെ സമർപ്പിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.