കുവൈറ്റ്: ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 23 ന് ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ അറിയിച്ചു. എന്നാൽ റമദാൻ മാസത്തിനു തൊട്ടു മുമ്പുള്ള ശ’അ ബാൻ മാസ പിറവി ഫെബ്രുവരി 21 ചൊവ്വാഴ്ച ഉണ്ടായിരിക്കുമെങ്കിലും ഇത് നേരിട്ട് ദൃശ്യമാകില്ലെന്നും കേന്ദ്രം അധികൃതർ വ്യക്തമാക്കി.
അതേ സമയം ഇത്തവണത്തെ റമദാൻ മാസപിറവി വ്യക്തമായി കാണപ്പെടുമെന്നും ഉജൈരി സയന്റിഫിക് കേന്ദ്രം വ്യക്തമാക്കി.