കുവൈറ്റ്: ഫെബ്രുവരി മാസത്തിൽ ഡെക്കറേഷൻ വർക്ക് മോണിറ്ററിംഗ് ടീമുകൾ 10,562 പുതിയ പതാകകൾ ഉയർത്തുകയും 214 പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുകയും ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി മാസത്തിൽ പ്രധാന റോഡുകളിൽ കേടായ എല്ലാ പതാകകളും മാറ്റി പുതിയവ സ്ഥാപിച്ചതായി ഡെക്കറേഷൻ വർക്ക് ടീമിലെ ഉദ്യോഗസ്ഥൻ അഹമ്മദ് അൽ-ബാഖിത് പ്രസ്താവനയിലൂടെ വ്യക്തമാക്കി.