കു​വൈ​ത്ത്: ഡി​ജി​റ്റ​ല്‍ പേയ്‌മെന്റ് ആ​പ്ലി​ക്കേ​ഷ​നാ​യ ഗൂ​ഗ്ൾ പേ ​സേ​വ​നം ഇ​നി മുതൽ കുവൈറ്റിലും ല​ഭ്യ​മാ​കും. നാ​ഷ​ന​ൽ ബാ​ങ്ക്, ക​മേ​ഴ്‌​സ്യ​ൽ ബാ​ങ്ക്, ബു​ർ​ഗാ​ൻ ബാ​ങ്ക്, അ​ഹ്‌​ലി യു​നൈ​റ്റ​ഡ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ള്‍ ഗൂ​ഗ്ള്‍ പേ ​സം​വി​ധാ​നം ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട്‌ വ​ഴി ല​ഭ്യ​മാ​കു​മെ​ന്ന് ഉപഭോക്താക്കളെ അ​റി​യി​ച്ചു.

സു​ര​ക്ഷ​പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. കാ​ർ​ഡ് പേ​മെ​ന്റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഗൂ​ഗ്ള്‍ പേ ​സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി​. ഇ​തോ​ടെ ആ​ളു​ക​ൾ​ക്ക് ആ​ന്‍ഡ്രോ​യ്ഡ് ഫോ​ണി​ല്‍നി​ന്നും സ്‌​മാ​ർ​ട്ട് വാ​ച്ചു​ക​ളി​ല്‍നി​ന്നും എ​ളു​പ്പ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും പ​ണ​മി​ട​പാ​ട് ന​ട​ത്താ​ൻ സാ​ധി​ക്കും.

ഫോ​ണി​ലും സ്‌​മാ​ർ​ട്ട് വാ​ച്ചി​ലും മു​ഖം തി​രി​ച്ച​റി​യ​ല്‍, ഫിം​ഗ​ർ​പ്രി​ന്റ് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​കുന്നതാണ്. സ്‌​മാ​ർ​ട്ട് വാ​ച്ചു​ക​ൾ, ടാ​ബ്‌​ലെ​റ്റ് തു​ട​ങ്ങി ഏ​ത് ആ​ന്‍ഡ്രോ​യ്ഡ് ഉ​പ​ക​ര​ണം വ​ഴി​യും ഗൂ​ഗ്ള്‍ പേ ​ഉ​പ​യോ​ഗി​ക്കാം. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​പ്പി​ള്‍ പേ​ക്കും സാം​സ​ങ് പേ​ക്കും നേ​ര​ത്തേ രാ​ജ്യ​ത്ത് അം​ഗീ​കാ​രം ന​ല്‍കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!