കുവൈറ്റ് സിറ്റി: ദേശീയ ദിനാചരണത്തെത്തുടർന്ന് ശുചീകരണത്തിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള വകുപ്പ് തുടർനടപടികൾ സ്വീകരിച്ചതായി ഹവല്ലി മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ, റോഡ് വർക്ക്സ് വകുപ്പ് ഡയറക്ടർ ഫൈസൽ അൽ ഒതൈബി പറഞ്ഞു.
16 സാധാരണ ലോറികൾ, 4 ട്രെയിലറുകൾ, 2 ക്രെയിനുകൾ എന്നിവ കൂടാതെ 550 തൊഴിലാളികൾ ശുചീകരണ ഉപകരണങ്ങൾ സജ്ജീകരിച്ച് ഹവല്ലി ഗവർണറേറ്റിലെ ആഘോഷ സ്ഥലങ്ങളിലേക്ക് അയച്ചതായി അദ്ദേഹം വിശദീകരിച്ചു. അറേബ്യൻ ഗൾഫ് സ്ട്രീറ്റിനും ചുറ്റുമുള്ള തെരുവുകൾക്കും അഭിമുഖമായുള്ള ഹരിത ഇടങ്ങളും പാർക്കിംഗ് സ്ഥലങ്ങളും വൃത്തിയാക്കാൻ മുനിസിപ്പാലിറ്റിയുമായി കരാറുള്ള ക്ലീനിംഗ് കമ്പനികളുമായി ഏകോപിപ്പിച്ച് സെക്യൂരിറ്റി പോയിന്റുകളിലേക്ക് കണ്ടെയ്നറുകൾ വിതരണം ചെയ്തു. കൂടാതെ, അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഓരോ സെക്യൂരിറ്റി പോയിന്റിനു മുന്നിലും രണ്ട് ലോറികൾ സജ്ജീകരിക്കുകയും ചെയ്തു.